കൊറിയൻ സൂപ്പർതാരം ഡോൺ ലീ വിവാഹിതനാകുന്നു
കൊറിയൻ സൂപ്പർതാരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവർ. അടുത്തമാസമായിരിക്കും വിവാഹം. 2021-ൽ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. സിയോളിൽ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോൺ ലീയുടെ ഏജൻസിയായ ബിഗ് പഞ്ച് എന്റർടെയിൻമെന്റ് അറിയിച്ചു.
“ഡോൺ ലീയുടേയും യി ജുങ്ങിന്റേയും വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങിൽവെച്ചായിരിക്കും നടക്കുക. കുടുംബം, ബന്ധുക്കൾ, സഹപ്രവർത്തകർ, പരിചയക്കാർ എന്നിവർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ.” ഡോൺ ലീയുടെ ഏജൻസി പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ഡോൺ ലീ എന്നും അറിയപ്പെടുന്ന മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. 2016 മുതൽ ഡോൺ ലീയും യി ജുങ് ഹ്വായും പ്രണയത്തിലാണ്. ട്രെയിൻ റ്റു ബുസാൻ, ഔട്ട്ലോസ്, ദ ഗ്യാങ്സ്റ്റർ ദ കോപ് ദ ഡെവിൾ, അൺസ്റ്റോപ്പബിൾ, ഡിറയിൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് മാ ഡോങ് സിയോക്ക് എന്ന ഡോൺലീ. വധൂവരന്മാരുടെ തിരക്കും കോവിഡ്-19 മായി ബന്ധപ്പെട്ട ആശങ്കകളും മുൻനിർത്തി വാഹത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Story Highlights : Korean Actor ma dong seok getting married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here