Advertisement

പാലക്കാട് യുഡിഎഫിന് ഒപ്പമോ? നേട്ടമുണ്ടാക്കുമോ BJP? ട്വന്റിഫോർ ഇലക്ഷൻ അഭിപ്രായ സർവേ

April 10, 2024
1 minute Read

ലോക് സഭാ തെരഞ്ഞെടുപ്പിൽ പാലക്കാടൻ പോരാട്ടത്തിൽ ആര് ജയിക്കും ആര് വാഴും എന്ന് തിരയുകയാണ് ട്വന്റിഫോർ ഇലക്ഷൻ അഭിപ്രായ സർവേ. വികെ ശ്രീകണ്ഠൻ പാലക്കാട് നിലനിർത്തുമോ? പാലക്കാട് ചൂട് ഇടതിലേക്ക് മാറുമോ? പരിശോധിക്കാം ട്വന്റിഫോറിന്റെ മെഗാപ്രീപോൾ സർവേ. വോട്ടിനെ സ്വാധീനിക്കുന്ന ഘടകം ഏതാണെന്ന ചോദ്യത്തിന് പാലക്കാട് കൂടുതൽ അഭിപ്രായം വന്നത് വികസനവും, രാഷ്ട്രീയവും, സ്ഥാനാർത്ഥിയുടെ മികവും എന്നിവയ്ക്കാണ് 19.8 ശതമാനം പേർ വികസനമെന്ന് പറഞ്ഞപ്പോൾ, രാഷ്ട്രീയമാണെന്ന് 19.5 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തി. സ്ഥാനാർത്ഥിയുടെ മികവാണെന്ന് 17.8 ശതമാനം പേർ പറഞ്ഞു.

പാലക്കാട് യുഡിഎഫ് നിലനിർത്തുമെന്നാണ് സർവേ ഫലം നൽകുന്ന സൂചന. യുഡിഎഫ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠൻ 39.7 ശതമാനം പേരാണ് ശ്രീകണ്ഠൻ വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ ജയിക്കുമെന്ന് 36.9 ശതമാനം പേർ പറയുന്നു. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ജയിക്കുമെന്ന് 22.1 ശതമാനം പേരും സർവേയിൽ പങ്കെടുത്ത് അഭിപ്രായം വ്യക്തമാക്കി.

സംസ്ഥാനത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്നാമ് പാലക്കാട്ടുകാർ പറയുന്നത്. 45.3 ശതമാനം പേരാണ് കേന്ദ്ര സർക്കാരാണ് ഉത്തരവാദിയെന്ന് അഭിപ്രായപ്പെട്ടത്. സംസ്ഥാന സർക്കാരാണെന്ന് 23.8 ശതമാനം പേരും ഇരുവരുമാണ് ഉത്തരവാദിയെന്ന് 30.9 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി. പൗരത്വ ഭേദഗതി നിയമം വോട്ടിനെ സ്വാധീനിക്കുമെന്നാണ് പാലക്കാടിന്റെ ജനമനസ് പറയുന്നത്. 52.2 ശതമാനം പേർ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ സ്വാധീനിക്കില്ലെന്ന് 47.8 ശതമാനം പേർ പറഞ്ഞു. അതേസമയം കേന്ദ്ര സർക്കാരിന്റെ പ്രവർത്തനത്തിൽ പാലക്കാട് ഒട്ടും തൃപ്തരല്ല. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം മോശമാണെന്ന് 30.2 ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ശരാശരിയെന്ന് 27.8 ശതമാനം പേരും വളരെ മോശമെന്ന് 17.8 ശതമാനം പേരും അഭിപ്രായപ്പെടുന്നു. മികച്ചത് എന്ന് 11.8 ശതമാനം പേർ പറഞ്ഞപ്പോൾ വളരെ മികച്ചതെന്ന് 12.4 ശതമാനം പേർ പറയുന്നു.

കേരളത്തിലെ ജനകീയ നേതാവ് ആരെന്ന ചോദ്യത്തിന് പാലക്കാട് പിണറായി വിജയനെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 49.1 ശതമാനം പേർ പിണറായി വിജയനെ പിന്തുണച്ചപ്പോൾ 23.8 ശതമാനം പേർ വിഡി സതീശനെ പിന്തുണച്ചു. രമേശ് ചെന്നിത്തലയാണെന്ന് 14 ശതമാനം പേരും കെ സുരേന്ദ്രനാണെന്ന് 9.5 ശതമാനം പേരും പിന്തുണച്ചു. എംവി ഗോവിന്ദന് 1.3 ശതമാനം പേർ മാത്രമാണ് പിന്തുച്ചത്.

ജനകീയ ദേശീയ നേതാവ് രാഹുൽ ഗാന്ധിയാണെന്ന് പാലക്കാട് ഏറ്റവും കൂടുതൽ പേർ അഭിപ്രായം രേഖപ്പെടുത്തിയത്. 46.8 ശതമാനം പേരാണ് രാഹുൽ ഗാന്ധിയാണ് ദേശീയ ജനകീയ നേതാവാണെന്ന് അഭിപ്രായപ്പെട്ടത്. നരേന്ദ്രമോദിയാണെന്ന് 27 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി. രാജ്യം എൻഡിഎ ഭരിക്കുമെന്നാണ് പാലക്കാട് പറയുന്നത് 46.5 ശതമാനം പേർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടപ്പോൾ ഇന്ത്യാ സഖ്യം ജയിക്കുമെന്ന് 33.5 ശതമാനം പേർ അഭിപ്രായപ്പെട്ടു.

Story Highlights : 24 Election Opinion Survey 2024  Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top