Advertisement

കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവം; രണ്ടാം പ്രതി പിടിയിൽ

April 11, 2024
1 minute Read
dyfi stabbed 2nd culprit held

കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടാം പ്രതി പിടിയിൽ. കാട്ടാക്കട സ്വദേശി ഗിരീഷനാണ് പിടിയിലായത്. ഒന്നാം പ്രതി ജോബി നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റത്.

മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ സജിൻ, ശ്രീജിത്ത് എന്നിവരെ നെയ്യാർ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ മാസം ആറിന് അർധരാത്രിയോടെയായിരുന്നു സംഭവം.

Story Highlights: dyfi stabbed 2nd culprit held

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top