‘പാലക്കാടിന് പിന്നാലെ തൃശൂരും 40 ഡിഗ്രി താപനില’: ചുട്ടുപൊള്ളി കേരളം

പാലക്കാടിന് പിന്നാലെ തൃശൂരും 40 ഡിഗ്രി താപനില രേഖപ്പെടുത്തി. തൃശൂരിലെ വെള്ളാനിക്കരയിൽ ഇന്ന് രേഖപ്പെടുത്തിയത് 40.3 ഡിഗ്രി സെൽഷ്യസ് താപനില. ഏപ്രിൽ 12 വരെ കേരളത്തിൽ സാധാരണനിലയെക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.
താപനില ഉയർന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.ഇവിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.
ഏപ്രിൽ 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും.
കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.
ദിനംപ്രതി ചൂട് കൂടുന്നതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നൽകി.എന്നാൽ അടുത്ത 3 ദിവസം വേനൽ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിദേശം നൽകി.
Story Highlights : High Temperature Alert in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here