Advertisement

‘വാരണാസിയിലെ മഴ’ ജൂലിയുടെ കവിതാ സമാഹാരം പുരസ്കാര നിറവിൽ

April 11, 2024
1 minute Read

ജൂലി ഗണപതി എഴുതിയ കവിതാ സമാഹാരം ‘വാരണാസിയിലെ മഴ’ പുരസ്കാര നിറവിൽ. പോയ വർഷം കൊല്ലത്ത് നടന്ന ലൈബ്രറി കൗൺസിൽ ഒരുക്കിയ പുസ്തകോത്സവത്തിൽ അഞ്ചു നാളുകളിൽ ഏറ്റവും വിറ്റ പുസ്തമായിരുന്നു ‘വാരണാസിയിലെ മഴ’. അതിൻ്റെ അംഗീകാരമായി ഇപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹുമതിയാണ് ലഭിച്ചിരിക്കുന്നത്.

ഒരു വ്യാഴവട്ടത്തിലേറെ ദുബായ് യിൽ ബിസിനസ് മാസികയിൽ പ്രവർത്തിച്ച, ചിത്രകല, വയലിൻ അധ്യാപാകയായും ജോലി നോക്കിയ ജൂലി ഒരു വർഷമായി ലണ്ടനിൽ റേഡിയോ ലൈമിൽ ജോക്കിയാണ്. 2020ൽ രാജീവ് ഗാന്ധി ഫൗണ്ടേഷൻ്റെ ഷാർജ കവിതാ പുരസ്കാരവും 2023 ൽ മുംബൈ ജ്വാല സാഹിത്യ പുരസ്കാരവും ജൂലിക്ക് ലഭിച്ചിട്ടുണ്ട്. കൊല്ലം അഞ്ചാലുംമൂട് വെട്ടു വിള തെക്കേമൂലയിൽ കെ. ചെല്ലപ്പൻ്റെയും എം.കെ.പൊന്നമ്മയുടെയും പുത്രിയാണ് ജൂലി ഗണപതി.

Story Highlights : Julie’s ‘Varanasiyile Mazha’ award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top