ഇടുക്കിയിൽ കോൺഗ്രസ് നേതാവ് സിപിഐഎമ്മിലേക്ക്

ഇടുക്കിയിൽ കോൺഗ്രസ് നേതാവ് സിപിഐഎമ്മിലേക്ക്. മുൻ എംൽഎ സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ടു. തെരെഞ്ഞെടുപ്പ് പ്രചാരണ സമിതിയംഗം ആയിരിന്നു. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയിൽ അംഗമാണ്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, ട്രഷറുമായി പ്രവർത്തിച്ചിട്ടുണ്ട്.
12 മണിക്ക് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനൊപ്പം മാധ്യമങ്ങളെ കാണും.തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു. നേതാവായിരിക്കെയാണ് റാവുത്തർ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. വി.എം. വി.എം. സുധീരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ സംസ്ഥാന ട്രഷറര്‍ ആയും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായിരിക്കേ സംസ്ഥാന ജനറല്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
Story Highlights : p p sulaiman rawther to cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here