ഇറാന്റെ ഡ്രോണുകളും മിസൈലുകളും തകർത്തതായി ഇസ്രയേൽ; അമേരിക്ക ഇടപെടേണ്ടെന്ന് മുന്നറിയിപ്പ്

ഇറാന്റെ 200 ഡ്രോണുകളും 10 മിസൈലുകളും തകർത്തതായി ഇസ്രയേൽ പ്രതിരോധ സേന. ഇസ്രയേലിന് നേരെ ഡ്രോണുകളും മിസൈലുകളും തൊടുത്തതിന് പിന്നാലെയാണ് തിരിച്ചടി. സംഘർഷത്തിൽ അമേരിക്ക ഇടപെടേണ്ടെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഇസ്രയേലിന് പൂർണ പിന്തുണ നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. വൈറ്റ്ഹൗസിൽ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് യുദ്ധക്കപ്പലുകൾ കൂടി ഇസ്രയേലിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. അതിനിടെ ഇസ്രയേലിനെ പിന്തുണയ്ക്കരുതെന്ന് ഇറാൻ ജോർദാന് മുന്നറിയിപ്പും നൽകി.
രാജ്യം അതീവ ജാഗ്രതയിലാണെന്നും എല്ലാക്കാര്യങ്ങളും നിരീക്ഷിക്കുന്നതായും ഇസ്രയേല്‍ വ്യക്തമാക്കി. രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഏത് ആക്രമണത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചു.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്.
സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഏപ്രില്‍ ഒന്നിന് നടന്ന ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ ആണ് ആക്രമണത്തിന് പിന്നിലെന്നും പകരംവീട്ടുമെന്ന് ഇറാന്‍ നേരത്തെ പറഞ്ഞിരുന്നു.
Story Highlights : Israel destroyed Iran’s drones and missiles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here