Advertisement

T20 ലോകകപ്പിൽ ഓപ്പണർമാരായി രോഹിത്തും കോലിയും?; റിയാൻ പരാഗും ഇന്ത്യൻ ടീമിലേക്ക്

April 17, 2024
2 minutes Read

ട്വന്റി 20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഓപ്പണർമാരായി രോഹിത് ശർമ്മ-വിരാട് കോലി ജോഡിയെ പരിഗണിച്ചേക്കും. റിയാൻ പരാഗും ഇന്ത്യൻ ടീമിലേക്ക് എത്താൻ സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. അജിത് അ​ഗാർക്കർ ചെയർമാനായ സെലഷൻ കമ്മറ്റി ഇക്കാര്യത്തിൽ ​​ഗൗരവ ചർച്ചകൾ നടത്തുകയാണ്. ലോകകപ്പ് ടീമിനെ ഈമാസം 30ന് പ്രഖ്യാപിച്ചേക്കും. അതിന് മുന്നോടിയായി ഇന്ത്യൻ നായകൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും അജിത് അഗർക്കാറും കൂടിക്കാഴ്ച നടത്തിയിരുന്നു.

IPLൽ വിരാട് കോലി ഓപ്പണറായി നടത്തുന്നത് മികച്ച പ്രകടനമെന്നാണ് ബിസിസിഐ വിലയിരുത്തൽ. നേരത്തെ ജെയ്‌സ്വാളിനെയാണ് ഓപ്പണറായി ബിസിസിഐ പരിഗണിച്ചിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ഐപിഎല്ലിലെ മോശം പ്രകടനമാണ് കോലിയെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിച്ചത്. ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച റിയാൻ പരാഗിനെ ടീമിലേക്ക് കൊണ്ടുവന്നാൽ റിങ്കു സിംഗിന് അവസരം നഷ്ടമായേക്കും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയും ഉൾപ്പടെ കോലി ഇതുവരെ 361 റൺസ് നേടിക്കഴിഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനും കോലിയാണ്.മൂന്നാം നമ്പറിൽ നിന്ന് രണ്ടാം നമ്പറിലേക്ക് കോലി മാറുമ്പോൾ കോലിയുടെ പ്രകടനത്തിൽ മാറ്റമുണ്ടാകില്ലെന്നും ബിസിസിഐ വിലയിരുത്തുന്നു. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഓപ്പണറായി കോലി ഒമ്പത് മത്സരങ്ങൾ കളിച്ചു. ഒരു സെഞ്ച്വറി ഉൾപ്പടെ 400ലധികം റൺസ് ഓപ്പണറായി കോലി നേടിയിട്ടുണ്ട്.

Story Highlights : Kohli Rohit Open pair on T20 Worldcup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top