ഡെവോൺ കോൺവേ ഐപിഎലിൽ നിന്ന് പുറത്ത്; ഇംഗ്ലണ്ട് പേസറെ ടീമിലെത്തിച്ച് സിഎസ്‌കെ

ന്യൂസീലൻഡ് ഓപ്പണർ ഡെവോൺ കോൺവേ ഐപിഎലിൽ നിന്ന് പുറത്തായി. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായ കോൺവേ പരുക്കേറ്റതിനാൽ ഇതുവരെ ഐപിഎലിൽ കളിച്ചിരുന്നില്ല. നിലവിൽ ശസ്ത്രക്രിയ കഴിഞ്ഞ കോൺവേ വിശ്രമത്തിലാണ്. അതിനാൽ ഐപിഎൽ സീസൺ മുഴുവൻ കോൺവേയ്ക്ക് നഷ്ടമാവും.
കോൺവേയ്ക്ക് പകരം ഇംഗ്ലണ്ട് പേസർ റിച്ചാർഡ് ഗ്ലീസനെ ചെന്നൈ ടീമിലെത്തിച്ചിട്ടുണ്ട്. 36 വയസുകരനായ താരം ഇംഗ്ലണ്ടിനായി ആറ് ടി20 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകളാണ് നേടിയത്.
Story Highlights: injury devon conway ipl csk
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here