Advertisement

അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ശിപാർശ കൈമാറി ബംഗാൾ സർക്കാർ

April 18, 2024
2 minutes Read

അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേര് ശിപാർശചെയ്ത് ബംഗാൾ സർക്കാർ. അക്ബർ സിംഹത്തിന് സൂരജ് എന്നും പെൺ സിംഹമായ സീതക്ക് തനായ എന്നുമാണ് പുതിയ പേര് നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാൾ സർക്കാർ ശിപാർശ കൈമാറി. പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലാണ് സിംഹങ്ങൾ നിലവിലുള്ളത്. കേന്ദ്ര മൃഗശാല അതോറിറ്റി ശിപാർശ അംഗീകരിച്ചാൽ സിംഹങ്ങൾക്ക് പുതിയ പേര് നിലവിൽ വരും.

സിംഹങ്ങൾക്ക് അക്ബർ, സീത എന്നീ പേരുകൾ നൽകിയതിനെ കൽക്കട്ട ഹൈകോടതി വിമർശിച്ചിരുന്നു. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകൾ മൃഗങ്ങൾക്ക് ഇടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബംഗാൾ സർക്കാർ പുതിയ പേരുകൾ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് കൈമാറിയത്. 2024 ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്ന് ഏഴും ആറും വയസുള്ള സിംഹങ്ങളെ ബംഗാളിലെത്തിച്ചത്.

Read Also: മീൻ ആയുധമാക്കി മോദി; ‘മീൻ കഴിക്കൂ ബിജെപിയെ തുരത്തൂ’ പ്രചരണവുമായി മമത

സിലിഗുരി സഫാരി പാർക്കിൽ എത്തിയപ്പോൾമുതൽ ആൺസിംഹത്തിനെ അക്ബർ എന്നും പെൺ സിംഹത്തിനെ സീതയെന്നുമാണ് വിളിച്ചിരുന്നത്. സിംഹങ്ങളുടെ പേരും ഒരുമിച്ച് പാർപ്പിച്ചതും വിവാദമായിരുന്നു. പേര് നൽകിയത് തങ്ങളല്ലെന്നും ത്രിപുര സർക്കാരാണെന്നും നിലപാടാണ് പശ്ചിമ ബംഗാൾ വനംവകുപ്പ് സ്വീകരിച്ചത്. തുടർന്ന് ത്രിപുര പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രബിൻ ലാൽ അഗർവാളിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

Story Highlights : Suraj and Tanaya Bengal proposes new names for lions Akbar, Sita

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top