‘ഈദ് വിത്ത് ഷാഫി ‘ പരിപാടി; പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ഷാഫി പറമ്പിലിന് നോട്ടീസ്

മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് നോട്ടീസ് നല്‍കി. വടകര ജുമുഅത്ത് പള്ളിയോട് ചേര്‍ന്ന വഖഫ് ഭൂമിയില്‍ ‘ഈദ് വിത്ത് ഷാഫി ‘ എന്ന പേരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനാണ് നോട്ടീസ് നല്‍കിയത്. (Notice to Shafi Parambil for violating the election code of conduct)
ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പില്‍ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസില്‍ പറയുന്നു. മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും കളക്ടര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്.
Story Highlights : Notice to Shafi Parambil for violating the election code of conduct
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here