Advertisement

സ്വർണവില 54,000 തൊട്ടുതന്നെ; ഇന്നത്തെ നിരക്കിൽ നേരിയ കുറവ്

April 20, 2024
2 minutes Read
Slight decrease in gold prices in Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു. ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്.(Slight decrease in gold prices in Kerala)

രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വന്നത് സ്വർണത്തിന്റെയും ബ്രെന്റ് ക്രൂഡിന്റെയും വില ഇടിച്ചു. ബാരലിന് 90 ഡോളറിന് മുകളിലെത്തിയ ക്രൂഡ് വില 87 ഡോളറിലേക്ക് താഴ്ന്നു.

Story Highlights : Slight decrease in gold prices in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top