Advertisement

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ പുറത്താക്കി ബിജെപി

April 22, 2024
2 minutes Read
BJP expels k s Eshwarappa for six years

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ പുറത്താക്കി ബിജെപി. ശിവമോഗ മണ്ഡലത്തില്‍ ബിജെപി വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനെ തുടര്‍ന്നാണ് ഈശ്വരപ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. ആറ് വര്‍ഷത്തേക്കാണ് നടപടിയെടുത്തിരിക്കുന്നത്. എന്നാല്‍ ഈ നടപടി താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് കെ എസ് ഈശ്വരപ്പ പ്രതികരിച്ചു. (BJP expels k s Eshwarappa for six years)

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ ബിജെപി പരാതി സമര്‍പ്പിച്ചിരുന്നു. മോദിയുടെ ചിത്രം ഉപയോഗിക്കുന്നതില്‍ നിന്ന് ഈശ്വരപ്പയെ തടയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഇലക്ഷന്‍ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും സഖ്യകക്ഷികള്‍ക്കും മാത്രമേ പ്രധാനമന്ത്രിയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കാനാകൂ. എന്നാല്‍ വിമതനായി മത്സരിക്കുന്ന ഈശ്വരപ്പ താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണെന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുമെന്നും ബിജെപി സംസ്ഥാന നേതൃത്വം പരാതിപ്പെട്ടിരുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഹവേരിയില്‍ ഈശ്വരപ്പയുടെ മകന്‍ കെ.ഇ.കാന്തേഷിന് ബിജെപി ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഈശ്വരപ്പ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇതിന് പിന്നാലെ ബിജെപിയും ഈശ്വരപ്പയും തമ്മിലുള്ള ബന്ധം ഉലയുകയായിരുന്നു.

Story Highlights : BJP expels k s Eshwarappa for six years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top