Advertisement

കെകെ ശൈലജക്കെതിരായ ‘റാണിയമ്മ’ പരാമർശം; ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസ്

April 22, 2024
2 minutes Read

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജക്കെതിരായ സൈബർ അധിക്ഷേപ പരാർശത്തിൽ കേസെടുത്ത് പൊലീസ്. റാണിയമ്മ പരാമർശത്തിനെതിരെയാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസാണ് സ്വമേധയ കേസെടുത്തത്. വിനിൽ കുമാർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Read Also: ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു; വെളിപ്പെടുത്തലുമായി ആർച്ച് ബിഷപ്പ്

റാണിയമ്മ പരാമർശം നടത്തി വ്യക്തിഹത്യ നടത്തി, സ്ഥാനാർത്ഥിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി എന്നതുൾപ്പെടെ എഫ്‌ഐആറിൽ പറയുന്നു. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ പരാതികൾ കോഴിക്കോട് സൈബർ പൊലീസിൽ ലഭിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഒമ്പതോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തിട്ടുണ്ട്.

Story Highlights : case against a facebook account for cyber abuse against KK Shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top