Advertisement

‘പി.വി അൻവറിന് വടകരയിലെ ജനം മറുപടി നൽകും’: ഷാഫി പറമ്പിൽ ട്വൻ്റിഫോറിനോട്

April 25, 2024
1 minute Read

പി.വി അൻവറിന് വടകരയിലെ ജനം മറുപടി നൽകുമെന്ന് ഷാഫി പറമ്പിൽ ട്വൻ്റിഫോറിനോട്. പി.വി അൻവർ മറുപടി അർഹിക്കുന്നില്ല. രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ മുഖ്യമന്ത്രി പിന്തുണച്ചത് അദ്ദേഹം ഇരിക്കുന്ന പദവിയ്ക്ക് യോജിച്ചതല്ല.

വടകരയിലെ വോട്ട് ആർക്കെന്നത് ജനം തീരുമാനിച്ചു കഴിഞ്ഞതാണ്. കൊട്ടി കലാശഞ്ഞിലെ ആൾക്കൂട്ടം വോട്ടാകും. വടകരയിലെ ജയം ജനത്തിൻ്റെ രാഷ്ട്രീയ തീരുമാനമാകുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചുവെന്ന് ഷാഫി പറമ്പില്‍. എല്ലാ ഘടകങ്ങളും തങ്ങള്‍ക്ക് അനുകൂലമാണ്. യുഡിഎഫ് നല്ല കെട്ടുറപ്പിലാണെന്നും ഷാഫി പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് ഇവിടെയാണ്. ഭരണവിരുദ്ധ വികാരം ഉച്ചസ്ഥായിയിലാണ്. രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരായ വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പ്.സര്‍ക്കാരിന് പെന്‍ഷന്‍ പോലും കൊടുക്കാനാവുന്നില്ല. ശമ്പളം വൈകി. വടകര സമാധാനം അര്‍ഹിക്കുന്നു. അക്രമത്തിന്റെ മേല്‍വിലാസം മനപ്പൂര്‍വ്വം അടിച്ചേല്‍പ്പിക്കപ്പെടുകയാണെന്നും ഷാഫി ആരോപിച്ചു.

Story Highlights : Shafi Parambil Against P V Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top