സിഎഎ അല്ല മുത്തലാഖാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാവുക; കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ

പൗരത്വ ഭേദഗതിയല്ല മുത്തലാഖാണ് ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. ന്യൂനപക്ഷ വോട്ടുകൾ തനിക്ക് അനുകൂലമാകും. യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും ജി. കൃഷ്ണകുമാർ ട്വൻ്റിഫോറിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മുത്തലാഖ് ബിജെപിക്ക് അനുകൂലമായ ഫലമുണ്ടാക്കും. മുസ്ലിം സഹോദരന്മാരും ക്രിസ്ത്യാനികളും ബിജെപിയിലേക്ക് വ്യാപകമായി വരുന്നുണ്ട്. മുസ്ലിമുകളുടെയും ക്രിസ്ത്യാനികളുടെയും വീട്ടിൽ ബിജെപിക്കാർ പോയി ബഹളമുണ്ടാക്കിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോയെന്നും എന്നും എൻഡിഎ സ്ഥാനാർത്ഥി ചോദിച്ചു.(triple talaq will be debated in the election says G Krishnakumar)
കൊല്ലത്ത് വികസനത്തെ മുൻനിർത്തിയുള്ള മാറ്റങ്ങൾ നടപ്പിലാക്കും. വികസനത്തിൽ ഊന്നിയുള്ള മുന്നേറ്റമാകും കൊല്ലം മണ്ഡലത്തിൽ വിജയിച്ചാൽ താൻ നടപ്പിലാക്കുക. വിജയിക്കുമെന്ന വലിയ പ്രതീക്ഷയുണ്ട്. കൊല്ലത്ത് ഇതുവരെ മാറിമാറി വന്ന എംപിമാർ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ വിമർശിച്ചു.
‘ഒരുകാലത്ത് ഇടതുമുന്നണിയുടെ കോട്ടയായിരുന്ന കൊല്ലത്ത് ജനങ്ങൾ വിശ്വസിച്ചവർ അവർക്ക് വേണ്ടി പ്രവർത്തിച്ചില്ല. താരപരിവേഷം ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് ഒരു നടനെന്ന നിലയ്ക്കപ്പുറം കഴിഞ്ഞ മൂന്ന് വർഷമായി താൻ ജനങ്ങൾക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുകയായിരുന്നെന്നും കൃഷ്ണകുമാർ പറഞ്ഞു. ഇടതുപക്ഷ സ്ഥാനാർത്ഥി മുകേഷുമായി നല്ല ബന്ധമാണ് തനിക്കുള്ളത്. പക്ഷേ ഭരണവിരുദ്ധ വികാരം ശക്തമായുണ്ട്. അതുകൊണ്ടുതന്നെ മുകേഷിന് താരപരിവേഷം ഗുണം ചെയ്യില്ല. അതുതന്നെയാണ് കോൺഗ്രസിന്റെ അവസ്ഥയും. എം കെ പ്രേമചന്ദ്രൻ എംപിയായിരുന്ന സമയത്ത് വികസനത്തിന് വേണ്ടി ഒന്നും ചെയ്യില്ല.
Read Also: ‘പ്രധാനമന്ത്രിക്കും പാർട്ടി നേതാക്കൾക്കും നന്ദി’; വലിയ ഉത്തരവാദിത്തമായി കാണുന്നു എന്ന് ജി കൃഷ്ണകുമാർ
ബിജെപിയുടെ ഒരു എംപിയും എംഎൽഎയും പോലുമില്ലാതിരുന്നിട്ടും കൊല്ലത്തിന് വേണ്ടി കേന്ദ്രം വാരിക്കോരി കൊടുത്തു. ഈ സാഹചര്യത്തിൽ നടനെന്ന നിലയിലും ഒരു നല്ല കുടുംബത്തിലെ അംഗമെന്ന നിലയ്ക്കും എനിക്കും തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും’. കൃഷ്ണകുമാർ പറഞ്ഞു.
Story Highlights : triple talaq will be debated in the election says G Krishnakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here