കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു, മാധ്യമപ്രവർത്തകരെ ആക്രമിച്ച് യുഡിഎഫ് പ്രവർത്തകർ

കാസര്‍ഗോഡ് മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം. ചെര്‍ക്കള ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്യാന്‍ നടത്തിയ ശ്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് മര്‍ദ്ദനമേറ്റത്.
കാസര്‍ഗോഡ് ജില്ലയിലെ ചെര്‍ക്കള ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് നടത്താന്‍ ശ്രമം നടത്തിയത്. ബൂത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി. എൽഡിഎഫ് ബൂത്ത് ഏജന്‍റിനെ പുറത്താക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയതായിരുന്നു വാര്‍ത്താ സംഘം.
ദൃശ്യങ്ങൾ പകര്‍ത്തുകയായിരുന്ന ക്യാമറാമാനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പൊലീസിന്‍റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രവര്‍ത്തകരുടെ ക്രൂരരമായ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
Story Highlights : News reporter and cameraman Attacked kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here