പാലക്കാട് സൂര്യാഘാതമേറ്റ് വീണ്ടും മരണം

പാലക്കാട് സൂര്യാഘാതമേറ്റ് വീണ്ടും മരണം. പാലക്കാട് എലപ്പിള്ളി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ലക്ഷ്മിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ( Palakkad one more death reported due to sunburn )
പാലക്കാട് ജില്ല വെന്തുരുകുകയാണ്. ജില്ലയിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ആളുകളോട് ജാഗ്രത പാലിക്കണമെന്ന നിർദേശം വന്ന പശ്ചാത്തലത്തിലാണ് 90 വയസുള്ള ലക്ഷ്മി അമ്മയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മരണമാണ് ഇത്. കഴിഞ്ഞ ദിവസം രണ്ട് പേരാണ് സൂര്യാഘാതം കാരണം മരിച്ചത്. അതിലൊരാളുടെ മരണകാരണം നിർജലീകരണമായിരുന്നു.
ജില്ലയിൽ അതീവ ചൂട് തുടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്നുള്ള നിർദ്ദേശം ഇതിനോടകം തന്നെ ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും പുറപ്പെടുവിച്ചിട്ടുണ്ട്. ഏതാനും ദിവസം കൂടി ജില്ലയിൽ സമാനമായ സാഹചര്യങ്ങൾ തുടരുമെന്നാണ് ഈ കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്.
Story Highlights : Palakkad one more death reported due to sunburn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here