ജനിച്ച മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ അരിക്കൊമ്പന്‍ അടവുകള്‍ പലതുപയറ്റിയ ദിനം; അരിക്കൊമ്പന്‍ ദൗത്യത്തിന് ഇന്ന് ഒരാണ്ട്

ജനവാസ മേഖലയിലെ ശല്യക്കാരായ ഒരുപാട് കാട്ടാനകളെ കേരളത്തില്‍ മയക്ക് വെടിവെച്ച് പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും ഇല്ലാത്ത ആരാധക കൂട്ടമുള്ള ഒരേ ഒരു കാട്ടാനയാണ് അരിക്കൊമ്പന്‍. കഴിഞ്ഞകൊല്ലം ഇതേ ദിവസമാണ് ചിന്നക്കനാലിനെ വിറപ്പിച്ച കാട്ടുകൊമ്പനെ വനംവകുപ്പ് മയക്കു വെടി വെച്ച് പിടികൂടിയത്. (First anniversary of mission arikomban)
ജനിച്ച മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ അരിക്കൊമ്പന്‍ അടവുകള്‍ പലതു പയറ്റിയ ദിനമാണിന്ന്. വിക്രം, സൂര്യന്‍, കുഞ്ചു, സാക്ഷാല്‍ കോന്നീ സുരേന്ദ്രന്‍ എന്നീ കുങ്കി ആനകളിട്ട കൂച്ചുവിലങ്ങ് ഭേദിക്കാന്‍ അരിക്കൊമ്പന് കഴിഞ്ഞില്ല. അഞ്ചു മയക്കു വെടികള്‍ കൊണ്ട അരിക്കൊമ്പന്‍ അങ്ങനെ പുതിയ ആവാസ മേഖലയിലേക്ക്. ഇനിയാണ് സിനിമയെ വെല്ലുന്ന കഥകളുടെ തുടക്കം.
പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരികൊമ്പന്‍ ആഴ്ചകള്‍ക്കുള്ളില്‍ കുമളിയിലെ ജനവാസ മേഖലക്കടുത്തെത്തി. അവിടെ നിന്നും പിന്നീട് തമിഴ്‌നാട്ടിലെ മേഘമലയിലും, കമ്പത്തും. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ആന തട്ടിയിട്ട ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇതോടെ തമിഴ്‌നാട് വനം വകുപ്പ് കൊമ്പനെ രണ്ടാം തവണ മയക്കു വെടി വച്ച് പിടികൂടി. കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലേക്കെത്തിച്ചു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനായി വനത്തില്‍ വിലസുന്നുണ്ടെന്നാണ് തമിഴ് നാട് വനംകുപ്പ് പറയുന്നത്. അരിക്കൊമ്പന്‍ മാറിയതോടെ ചക്കക്കൊമ്പനും മുറിവാലനും കാട്ടാനക്കൂട്ടവുമൊക്കെ ചിന്നക്കനാലില്‍ കളം പിടിച്ചു. അരി തേടിയിറങ്ങി വീടും, റേഷന്‍ കടയും, കെട്ടിടങ്ങളും കൃഷിയും ഒക്കെ നശിപ്പിച്ച കാട്ടാന. ചിന്നക്കനാലിന്റെ പേടിസ്വപ്നം ആയിരുന്ന അരികൊമ്പന്‍. കാടുകടത്തിലിന് പിന്നിലെ കാരണങ്ങള്‍ ഇതായിരുന്നു. എന്നാല്‍ അതുകൊണ്ട് തീരുന്നതായിരുന്നില്ല ചിന്നക്കനാലിലെ ആനക്കഥ…
Story Highlights : First anniversary of mission arikomban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here