അമ്മയ്ക്കൊപ്പമുള്ള മോദിയുടെ ചിത്രവുമായി വിദ്യാർത്ഥി, വികാരാധീനനായി പ്രധാനമന്ത്രി

കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അമ്മയ്ക്കൊപ്പമുള്ള ചിത്രം കണ്ട് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാതാവ് ഹീരാബെന്നിന്റെ കൈകൾ പിടിച്ചിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രമാണ് പെൺകുട്ടി വരച്ചുനൽകിയത്. ചിത്രം കൈയിൽ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന കുഞ്ഞ് കലാകാരിയെ ശ്രദ്ധിച്ച അദ്ദേഹം പടം തനിക്ക് നൽകാനും അതിൽ വിലാസവും പേരും എഴുതാനും ആവശ്യപ്പെട്ടു.
ഏറെ നേരമായി പെൺകുട്ടി ആചിത്രവുമായി നിൽകുന്നുന്നു. ദയവ് ചെയ്ത് അവളിൽ നിന്ന് ആ ചിത്രം വാങ്ങൂ. അതിൽ അവളോട് പേരും വിലാസവും എഴുതാനും അദ്ദേഹം പറഞ്ഞു. നിനക്ക് ഞാൻ തീർച്ചയായും കത്തുകൾ അയക്കാമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. വിഡിയോ സോഷ്യൽ മീഡിയയിൽ നിമിഷ നേരങ്ങൾക്കകം വൈറലായി.എസ്.പി.ജി കമന്റോകളോടാണ് ചിത്രം വാങ്ങി തനിക്ക് കൈമാറൻ പറഞ്ഞത്. നരേന്ദ്ര മോദിക്ക് പിന്നീട് കുട്ടി നന്ദി പറഞ്ഞു. ഇതിന് അദ്ദേഹവും കൈയുയർത്തി പ്രതികരണം അറിയിച്ചു.
Story Highlights : Modi in Karnataka Young Girl Displays Sketch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here