‘ആര്യാ രാജേന്ദ്രൻ യുഡിഎഫ്-ബിജെപി ആക്രമണം നേരിടുന്നു, അംഗീകരിക്കാൻ കഴിയില്ല’; വി.ശിവൻ കുട്ടി

യുഡിഎഫ്-ബിജെപി ആക്രമണമാണ് മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നതെന്ന് മന്ത്രി വി.ശിവൻ കുട്ടി.
ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ട്. കോർപറേഷൻ പ്രവർത്തനം തടസാപ്പെടുത്താനാണ് ശ്രമം.
ഗൂഢാലോചന ശക്തിപ്പെടുന്നു. സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നു. സർക്കാർ അന്വേഷിക്കുന്നുണ്ടെന്നും സത്യാവസ്ഥ പുറത്തുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.
മേയർ ഏറ്റവും നല്ല പ്രവർത്തനമാണ് നടത്തുന്നത്. അവർക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാൻ കഴിയില്ല. ഡ്രൈവറുടെ പരാതിയിൽ കേസെടുക്കാത്ത കാര്യം തനിക്കറിയില്ലെന്നും
അത് തീരുമാനിക്കേണ്ടത് പൊലീസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ സോഷ്യൽ മീഡിയയിലൂടെടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നൽകിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ ആക്രമണം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകൾ നിറയുന്നെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം മേയര്‍ ആര്യ രാജേന്ദ്രനുംസച്ചിന്‍ ദേവ് എംഎൽഎയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും.കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു.
ഇതിനിടെ തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയാല്‍ പരിശോധിക്കാനാണ് തീരുമാനം. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകും. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. മേയർക്കുംഎംഎൽഎക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
Story Highlights : Arya Rajendran faces UDF-BJP attack, V. Sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here