കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി

തെലങ്കാന മുൻ മുഖ്യമന്ത്രിയും ബി ആർ എസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ. കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രണ്ടു ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നടപടി ആവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതി പരിശോധിച്ച ശേഷമാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ചന്ദ്രശേഖർ റാവു പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Story Highlights : Election Commission bans KCR from campaigning
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here