‘സേവ് മുസ്ലിം ലീഗ്’: MSF ദേശീയ വൈസ് പ്രസിഡന്റിനും ലീഗ് നേതൃത്വത്തിനുമെതിരെയും പോസ്റ്റർ പ്രചരണം

എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് തുറയൂരിനും ലീഗ് നേതൃത്വത്തിനുമെതിരെ വിമർശനവുമായി പോസ്റ്റർ പ്രചരണം. പാർട്ടിയെ തകർക്കാൻ ശ്രമിച്ച യൂദാസിന് ഉന്നത പദവി നൽകിയെന്നാണ് പോസ്റ്ററിലെ വിമർശനം. സേവ് മുസ്ലിം ലീഗ് എന്ന പേരിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. ലത്തീഫ് പാർട്ടിക്കെതിരെ ഇനിയും പ്രവർത്തിക്കില്ല എന്ന് എന്താണ് ഉറപ്പ്? ലത്തീഫ് തുറയൂരിന് വേണ്ടി കുഴലൂതുന്നവരുടെ താൽപര്യം എന്ത് തുടങ്ങിയ ചോദ്യങ്ങളടങ്ങിയതാണ് പോസ്റ്റർ.
Read Also: പാലക്കാട് വീണ്ടും ഉയർന്ന താപനില; സാധാരണ താപനിലയേക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. പാർട്ടിക്കും പാണക്കാട് സാദിഖലി തങ്ങൾക്കുമെതിരെ ലത്തീഫ് പറഞ്ഞതൊന്നും മറക്കാവുന്നതല്ലെന്നും ലത്തീഫ് പരസ്യമായി മാപ്പ് പറയണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. ഹരിത വിവാദത്തിൽ നടപടി നേരിട്ട ലത്തീഫ് തുറയൂരിന് പ്രധാന ഭാരവാഹിത്വം നൽകിയതിലാണ് പ്രതിഷേധം.
Story Highlights : Poster campaign against MSF National Vice President and League leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here