Advertisement

പ്രവാസിയും ജീവകാരുണ്യവും: ഷിഫാ വെൽഫെയർ അസോസിയേഷൻ റിയാദ് സെമിനാർ സംഘടിപ്പിച്ചു

May 2, 2024
1 minute Read

ഷിഫാ വെൽഫെയർ അസോസിയേഷൻ “പ്രവാസിയും ജീവകാരുണ്യവും” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. അജിത് കുമാർ കടയ്ക്കലിന്റെ  ആമുഖ പ്രസംഗത്തോട് കൂടി അബ്ദുൽ കരീം പുന്നലയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കപ്പെട്ട സെമിനാർ  ജീവകാരുണ്യ പ്രവർത്തകൻ മുജീബ് കായംകുളം ഉദ്ഘാടനം ചെയ്തു. തുടർന്ന് റിയാദിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗഫൂർ കൊയിലാണ്ടി,സലീം അർത്തിയിൽ,നാസർ കൊട്ടുകാട്, സിനാൻ ബാബു, തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.

പ്രവാസത്തിലായാലും സ്വദേശത്തായാലും ഏത് പ്രതികൂല സാഹചര്യങ്ങളിലും  മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും സാമ്പത്തികമായും മറ്റുമുള്ള  ആവശ്യമായ എല്ലാ  സഹായങ്ങളും  എത്തിച്ചു നൽകി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നവരാണ് പ്രവാസികൾ എന്ന് സെമിനാറിൽ പങ്കെടുത്തു സംസാരിച്ചവർ പറഞ്ഞു. ജനറൽ  സെക്രട്ടറി ഇബ്രാഹിം പട്ടാമ്പി സ്വാഗതവും  സജീഷ് സിയാംകണ്ടം നന്ദി പറയുകയും ചെയ്തു. അബ്ദുൽ കരീം കൊടപ്പുറം, മൊയ്തു കാസർഗോഡ്.,ജോർജ് ദാനിയേൽ, സാദിഖ് കുളപ്പാടം, നാസർ മഞ്ചേരി, റിയാസ് ആലപ്പുഴ,അഷ്റഫ് കൊണ്ടോട്ടി,സലീം കോട്ടപ്പുറം, ഷിബു വെമ്പായം, ഹരി കല്ലറ,അസീസ് വാണിയമ്പലം തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകി. മെയ് മാസം അവസാന വാരത്തോടെ ശിഫയിൽ മെഡിക്കൽ ക്യാമ്പ് നടത്തുവാനും സംഘാടകർ തീരുമാനിച്ചു.

Story Highlights : Shifa Welfare Association Riyadh Seminar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top