സിദ്ധാർത്ഥന്റെ മരണം; സസ്‌പെൻഡ് ചെയ്ത മൂന്ന് ഉദ്യോസ്ഥരെ തിരിച്ചെടുത്തു

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിയതിന് സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. മൂന്നു ഉദ്യോഗസ്ഥരെയാണ് ജോലിയിൽ തിരിച്ചെടുത്തത്. സെക്രട്ടറിയേറ്റിലെ മൂന്നു വനിതാ ഉദ്യോഗസ്ഥരെയാണ് ജോലിയിലേക്ക് തിരികെ പ്രവേശനം നൽകിയിരിക്കുന്നത്. സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നത്.
ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, ഓഫീസ് അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് ജോലിയിൽ തിരിച്ചെടുത്തിരിക്കുന്നത്. ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ ആദ്യഘട്ട കുറ്റപത്രം നൽകിയിട്ടുണ്ട്. 20 പ്രതികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം.
Story Highlights : Sidharthan’s death case suspended officers were reinstated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here