ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പില്‍ എന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ എ.എ റഹീം. വടകരയില്‍ ഷാഫി പയറ്റാന്‍ ശ്രമിച്ചത് ഭിന്നിപ്പിച്ച് ഭരിക്കുന്ന രീതിയെന്ന് റഹീം കുറ്റപ്പെടുത്തി. വൈ എഫ് ഐ സംഘടിപ്പിച്ച വടകര വര്‍ഗീയതയെ അതിജീവിക്കും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹീം . അതേസമയം നാളെ ചേരുന്ന യു ഡി എഫ് യോഗത്തില്‍ വര്‍ഗീയതക്കെതിരായ ബഹുജനപരിപാടി തീരുമാനിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. (A A Rahim slams Shafi parambil)
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വര്‍ഗീയത വിഷയം വടകരയില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. വര്‍ഗീയതക്കെതിരെയാണ് ഇടത് വലത് മുന്നണികള്‍ എന്ന് ആവര്‍ത്തിക്കുകയാണ് ഇരു പാര്‍ട്ടി നേതാക്കളും ‘ യൂത്ത് അലര്‍ട്ട് എന്ന പേരില്‍ വര്‍ഗീയ ധ്രുവികരണത്തിന് വടകരയില്‍ ശ്രമം നടക്കുന്ന എന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ പരിപാടി സംഘടിപ്പിച്ചത്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ഷാഫി പറമ്പില്‍ രാഷ്ട്രീയ കുമ്പിടിയാണെന്നും റഹീം വിമര്‍ശിച്ചു. പാലക്കാട് എത്തിയാല്‍ മൃദു ഹിന്ദുത്വം വടകരയില്‍ ന്യൂനപക്ഷ രാഷ്ട്രീയം എന്നും എ.എ റഹീം പറഞ്ഞു. അതേ സമയം ഇടതിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ ബഹുജന പരിപാടിയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നാളെത്തെ കെ.പി സി സി യോഗത്തിന് ശേഷം തിയതി തീരുമാനിക്കും.
Story Highlights : A A Rahim slams Shafi parambil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here