Advertisement

കള്ളക്കടല്‍ പ്രതിഭാസം: കേരളതീരത്തും തമിഴ്‌നാട് തീരത്തും നാളെ റെഡ് അലേര്‍ട്ട്

May 3, 2024
2 minutes Read
red alert on Kerala coastal areas

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തും തമിഴ്‌നാട് തീരത്തും നാളെ റെഡ് അലര്‍ട്ട്. സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കടലാക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. (red alert on Kerala coastal areas)

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലും ജാഗ്രത നിര്‍ദേശവും നിരോധനവും ഏര്‍പ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ നാളെ രാത്രി 11.30 വരെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇന്നലെ രാത്രി 10 മണി മുതല്‍ ബീച്ചുകളിലേക്കുള്ള പ്രവേശനവും പൂര്‍ണമായും നിരോധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ കടല്‍ ഉള്‍വലിഞ്ഞ ആലപ്പുഴ പുറക്കാട് മത്സ്യബന്ധന ഉപകരണങ്ങളും തീരത്തു നിന്നും മാറ്റി തുടങ്ങി. ആലപ്പുഴ ജില്ലയില്‍ തോട്ടപ്പള്ളി മുതല്‍ വലിയഴിക്കല്‍ വരെയാണ് കടല്‍ക്ഷോഭം ജന ജീവിതത്തെ കൂടുതല്‍ ബാധിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന നിര്‍ദേശങ്ങള്‍:

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ഇന്ന് രാത്രി 10 മണി മുതല്‍ എല്ലാ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിവാക്കണം.

കേരള തീരത്തോട് ചേര്‍ന്ന് ഇന്ന് (03-05-2024) രാത്രി 10 മണിക്ക് ശേഷം ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും മത്സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല.

കേരള തീരത്തോട് ചേര്‍ന്ന് ഇന്ന് (03-05-2024) രാത്രി 10 മണിക്ക് ശേഷം പൊഴികളില്‍ നിന്നും അഴിമുഖങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളില്‍ കടലിലേക്ക് പുറപ്പെടാന്‍ പാടുള്ളതല്ല. കടല്‍ പ്രക്ഷുബ്ധമായിരിക്കും.

Story Highlights : red alert on Kerala coastal areas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top