ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം; മാധ്യമ സ്വാതന്ത്ര്യ സൂചികയില് പത്ത് വര്ഷം കൊണ്ട് ഇന്ത്യ 19 സ്ഥാനം പിന്നോട്ട്

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. സ്വതന്ത്രമായ മാധ്യമ പ്രവർത്തനം വെല്ലുവിളി നേരിടുന്ന കാലമാണിത്. ഇന്ത്യയും മാധ്യമ സ്വാതന്ത്ര്യത്തിൽ ബഹുദൂരം പിന്നോട്ട് പോയെന്നാണ് ഇത് സംബന്ധിച്ച സൂചികകൾ വ്യക്തമാക്കുന്നത്. ( world press freedom day 2024 )
മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ചെറുക്കുക, മാധ്യമ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണ പുതുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണെന്ന് ജനങ്ങളെയും സർക്കാരിനെയും ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനത്തിന്റെ ഉദ്ദേശം. ഐക്യരാഷ്ട്ര സഭയുടെ നിർദേശ പ്രകാരം 1994ലാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനാചരണം തുടങ്ങിയത്.
ഭൂമിക്ക് വേണ്ടി മാധ്യമങ്ങൾ :പരിസ്ഥിതി പ്രതിസന്ധികൾക്കിടയിലെ മാധ്യമ പ്രവർത്തനം എന്നതാണ് ഈ വർഷത്തെ പ്രമേയം.
2014 ൽ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 140 -ആം സ്ഥാനത്തായിരുന്ന ഇന്ത്യ, 2024ൽ19 സ്ഥാനം പിന്നോട്ട് പോയി 159 – മതായി. സ്വതന്ത്രമായി മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് അപകടകരമായ രാജ്യമായി ഇന്ത്യ മാറുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എ ഐ അടക്കമുള്ള സാങ്കേതിക വിദ്യകളുടെ വളർച്ച വ്യാജ വാർത്തകൾ സൃഷ്ടിക്കാനുള്ള എളുപ്പ വഴിയായി മാറിയതും വെല്ലുവിളിയാകുന്നു.
65 ഓളം രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 2024ൽ, വ്യാജ വാർത്തകളുടെ വ്യാപനം വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
Story Highlights : world press freedom day 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here