Advertisement

സിസിടിവി ക്യാമറയിലെ മെമ്മറി കാർഡ് ഊരിയെടുക്കാറില്ല; KSRTCക്ക് പങ്കില്ലെന്ന് കെ ബി ഗണേഷ്‌കുമാർ

May 5, 2024
2 minutes Read

മേയർ ഡ്രൈവർ തർക്കത്തിൽ KSRTCക്ക് പങ്കില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. സിസിടിവി ക്യാമറയിലെ മെമ്മറി കാർഡ് ഊരിയെടുക്കാറില്ല. മെമ്മറി കാർഡ് എങ്ങനെ കാണാതായി എന്നത് പൊലീസ് കണ്ടെത്തട്ടെ. പൊലീസ് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.

അതേസമയം കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവും ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദുർബല വകുപ്പുകൾ ചുമത്തിയാണ് കേസ്. ബസ് തടഞ്ഞ സംഭവത്തില്‍ നടപടിയെടുക്കണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ്.

കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍ തുടങ്ങി ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇരുവര്‍ക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ മേയറും സംഘവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ല.

ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് പരാതി. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായി സച്ചിന്‍ദേവ് ബസില്‍ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

Story Highlights : K B Ganesh kumar on Mayor KSRTC Driver Issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top