Advertisement

ഹൃദ്രോഗത്തിനുള്ള ശസ്ത്രക്രിയ രണ്ട് ദിവസത്തിനുള്ളില്‍ നടത്തണം;നവജാത ശിശുവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വേണ്ടത് 10 ലക്ഷം രൂപ

May 5, 2024
3 minutes Read
newborn baby seeks financial aid for heart surgery

കരുണ വറ്റാത്തവരുടെ സഹായം തേടി ഹൃദ്രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവിന്റെ കുടുംബം. കാസര്‍ഗോഡ് തളങ്കര സ്വദേശികളായ സാഹിദ് -തമീമ ദമ്പതികളുടെ കുഞ്ഞാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ശസ്ത്രക്രിയക്കായി രണ്ടുദിവസത്തിനുള്ളില്‍ ആവശ്യമായ 10 ലക്ഷത്തിലധികം രൂപക്കായി ഓടി നടക്കുകയാണ് ഈ കുടുംബം. ( newborn baby seeks financial aid for heart surgery)

ഗുരുതരമായ ഹൃദ്രോഗത്തോടെയാണ് സാഹിദ-്തമീമ ദമ്പതികളുടെ കുഞ്ഞ് പിറന്നു വീണത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിയിച്ചതോടെ കണ്ണൂരില്‍ നിന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. രണ്ടുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടേഴ്‌സ് അറിയിച്ചത്. എന്നാല്‍ ഇതിനാവശ്യമായ 10 ലക്ഷത്തിലധികം രൂപ എങ്ങനെ കണ്ടെത്തും എന്ന് ഈ കുടുംബത്തിന് അറിയില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മൂന്നോളം ശസ്ത്രക്രിയകള്‍ വേണമെന്നാണ് ഡോക്ടര്‍ അറിയിച്ചത്. നിലവില്‍ കടം വാങ്ങിയും മറ്റുമാണ് മുന്നോട്ട് പോകുന്നത്. സൈക്കിള്‍ ഷോപ്പുകാരനായ സാഹിദ് രണ്ട് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. നല്ല മനസുകളിലാണ് ഇനി ഇവരുടെ പ്രതീക്ഷ.

ബാങ്ക് വിവരങ്ങള്‍:

UMMU KULSU
AC.No 20344021180
IFSC- SBIN0071167
Bank- SBI
Gpay- 9747327087

Story Highlights : newborn baby seeks financial aid for heart surgery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top