Advertisement

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങിയേക്കും

May 5, 2024
2 minutes Read
prajwal revanna to surrender soon

ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങിയേക്കും. പ്രജ്വലിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ തലത്തിൽ പുതിയ നടപടികൾ ആലോചിക്കുന്നതിനിടെയാണ് പ്രജ്വൽ കീഴടങ്ങുമെന്ന് ജെഡിഎസ് നേതൃത്വം അന്വേഷണ സംഘത്തെ അറിയിച്ചത്. അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണയെ വൈകിട്ട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ( prajwal revanna to surrender soon )

മൂന്നാംഘട്ട തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ബിജെപി ജെഡിഎസ് സഖ്യം കടുത്ത പ്രതിസന്ധിയാണ് കർണാടകയിൽ നേരിടുന്നത്. ദേവഗൗഡ കുടുംബത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസ് മാത്രമാണ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ചർച്ച വിഷയം. ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് ബിജെപി. വോട്ടെടുപ്പിന്റെ അവസാന ദിനങ്ങളിൽ വിഷയം കൂടുതൽ സജീവമാക്കുകയാണ് കോൺഗ്രസ്

രേവണ്ണക്ക് പുറമെ പ്രജ്വലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. ഇതേ തുടർന്ന് ജെഡിഎസ് നേതാക്കൾക്ക് പൊലീസിന്റെ കടുത്ത സമ്മർദ്ദമുണ്ടായി. പിന്നലെയാണ് പ്രജ്വൽ കീഴടങ്ങുമെന്ന വിവരം നേതാക്കൾ അന്വേഷണ സംഘത്തെ അറിയിച്ചത്. എന്നാൽ പ്രജ്വൽ എപ്പോൾ, എവിടെ എത്തുമെന്നതിൽ വ്യക്തതയില്ല. ഇന്നലെ അറസ്റ്റിലായ മുൻ മന്ത്രി എച്ച്.ഡി രേവണ്ണയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. വൈകിട്ടോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കോടതി അവധിയായതിനാൽ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കില്ല.

Story Highlights : prajwal revanna to surrender soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top