Advertisement

‘മതം പറഞ്ഞല്ല എൽഡിഎഫ് വോട്ട് പിടിച്ചത്, യുഡിഎഫ് വിലകുറഞ്ഞ വർഗീയ പ്രചാരണം നടത്തി’; എളമരം കരീം

May 6, 2024
1 minute Read

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫ് വിലകുറഞ്ഞ വർഗീയ പ്രചാരണം നടത്തിയെന്ന് എളമരം കരീം. മതം പറഞ്ഞല്ല എൽഡിഎഫ് വോട്ട് ചോദിച്ചത്. എങ്ങനെയാണ് ഇലക്ഷൻ പ്രചാരണം നടത്തേണ്ടതെന്ന് യുഡിഎഫ് പഠിക്കണം. കേരളത്തിൽ മുഴുവൻ പ്രചാരണം നടത്തിയ പിണറായി സംസാരിച്ചത് മുഴുവൻ രാഷ്ട്രീയമാണെന്നും ഒരിക്കൽ പോലും വിദ്വേഷ പ്രചരണം നടത്തിയിട്ടില്ലെന്നും എളമരം കരീം പറ‌‍ഞ്ഞു. വർഗീയ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ വടകരയിൽ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ‍ര്‍എസ്എസ് അടുത്ത വർഷം നൂറാം വാർഷികം ആഘോഷിക്കാൻ പോകുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാധ്യമങ്ങളെ ബിജെപി വിലക്കെടുത്തു. വിമർശിക്കുന്നവരെ ജയിലിൽ അടക്കുന്നു. വർഗീയ പാർട്ടിയായ ബിജെപിയെ തുരത്താൻ ഉള്ള പ്രവർത്തനമായിരുന്നു കോൺഗ്രസ് നടത്തേണ്ടിയിരുന്നത്. ഇതാണോ അവർ വടകരയിൽ ഉൾപ്പെടെ ചെയ്തതെന്ന് എളമരം കരീം ചോദിച്ചു. രാഷ്ട്രീയം പറയുന്നതിന് പകരം സ്ഥാനാർത്ഥിയെ വ്യക്തിപരം ആയി അധിക്ഷേപിച്ചു. ലീഗിലെ ചില നേതാക്കളെ വർഗീയ കോമരമാക്കി വടകരയിലെ ഇടതുസ്ഥാനാർത്ഥിയെ അവഹേളിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. മഹത്തായ പാരമ്പര്യമുള്ള കോൺഗ്രസ് പ്രസ്ഥാനം ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

കൊവിഡ് കാലത്ത് ഉൾപ്പെടെ മികച്ച പ്രവർത്തനം നടത്തിയതിന് ലോകം അംഗീകരിച്ച ആളാണ് കെ കെ ശൈലജ. ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ കെ കെ ശൈലജയെ ആക്രമിച്ചു. സമൂഹ മാധ്യമങ്ങളിൽ അവഹേളിച്ചു. ഇതും പോരാതെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഇതാണ് കോൺഗ്രസ് ചെയ്തത്. തെരഞ്ഞെടുപ്പ് ജയിക്കാൻ കോൺഗ്രസ് നടത്തിയ വൃത്തികേട് ജനങ്ങളോട് പറയണം. അല്ലാതെ പ്രകോപനം ആകുകയല്ല വേണ്ടത്. നികൃഷ്ടമായ ഭാഷയിൽ കെ.കെ.ശൈലജയെ അവഹേളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights : Elamaram Kareem against UDF election campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top