Advertisement

കൊച്ചി BPCL പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിലച്ചു

May 9, 2024
1 minute Read

കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. കൂലി തർക്കത്തെ തുടർന്ന് യൂണിയൻ പ്രവർത്തകർ മർദിച്ചു എന്നാരോപിച്ച് 200 ലോറി ഡ്രൈവർമാരാണ് സമരം ചെയ്യുന്നത്. തുടർന്ന് ഗ്യാസ് സിലിണ്ടറുകളുടെ നീക്കം നിലച്ചു.

ഇന്നലെയാണ് തൃശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട് കൂലി തർക്കമുണ്ടായത്. ഇതിനിടെ ഡ്രൈവർ ശ്രീകുമാറിന് മർദനമേറ്റു. ഗുരുതര പരുക്കുകളുടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീകുമാർ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അടികൊണ്ട് നിലത്തു വീണ ശ്രീകുമാറിനെ വീണ്ടും മർദിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഇരുന്നൂറോളം ഡ്രൈവർമാർ രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചത്.

Read Also: മിന്നൽ സമരത്തിൽ നടപടി; 25 ക്യാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയർ ഇന്ത്യ

പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളിലേക്കുള്ള സിലിണ്ടറുകളുടെ വിതരണമാണ് പൂർണ്ണമായും നിലച്ചത്. സമരം നീണ്ടാൽ വലിയ പ്രതിസന്ധിയിലേക്കാവും കാര്യങ്ങൾ നീങ്ങുക. ലോഡുമായി പോകുന്ന തൊഴിലാളികൾക്ക് മതിയായ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനും ഡ്രൈവർമാരുടെ സംയുക്ത സംഘടന തീരുമാനിച്ചു.

Story Highlights : Drivers strike at Kochi BPCL plant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top