കിളിമാനൂർ മണ്ണ് കടത്തൽ; കേസെടുത്ത് പൊലീസ് | 24 Impact

കിളിമാനൂർ മണ്ണ് കടത്തലിൽ കേസെടുത്ത് പൊലീസ്. ഭൂ ഉടമ നൽകിയ പരാതിയിലാണ് നടപടി. പഞ്ചായത്തിന്റെ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. 24 ഇംപാക്ട്. ( kilimanoor soil smuggling police takes case )
പഴയകുന്നുമ്മേൽ വില്ലേജിൽ ഉൾപ്പെട്ട 52 സെന്റ് കുന്നിടിച്ചാണ് ഭൂഉടമ അറിയാതെ മണ്ണ് കടത്തിയത്. ഭൂഉടമയുടെ സമ്മതപത്രം വ്യാജമായി നിർമ്മിച്ചായിരുന്നു കടത്തൽ. 24 വാർത്തയ്ക്ക് പിന്നാലെ സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തു.
പഴയകുന്നുമ്മേൽ പഞ്ചായത്ത് നൽകിയ പരാതിയിൽ അടിയന്തര നടപടിക്ക് മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൊലീസ് മേധാവിക്ക് ലഭിച്ച പരാതി അന്വേഷിക്കാൻ ജില്ലാ റൂറൽ പൊലീസിനും കൈമാറി.
Story Highlights : kilimanoor soil smuggling police takes case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here