Advertisement

മോദി ​ഗ്യാരന്റിക്ക് മറുപടിയുമായി കെജ്രിവാൾ; സൗജന്യ വൈദ്യുതിയും വിദ്യാഭ്യാസവും ചികിത്സയുമടക്കം പത്ത് ​ഗ്യാരന്റികൾ പ്രഖ്യാപിച്ചു

May 12, 2024
2 minutes Read
10 guarantees announced by Arvind Kejriwal against Modi

നരേന്ദ്രമോദിയുടെ ഗ്യാരണ്ടിക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. നരേന്ദ്രമോദിയുടെ ഗ്യാരന്റി പാഴ്വാക്ക് എന്ന വിമർശനം ഉന്നയിച്ചു കൊണ്ടാണ് പാർട്ടി ആസ്ഥാനത്ത് പത്ത് ഗ്യാരന്റികൾ കെജ്രിവാൾ പ്രഖ്യാപിച്ചത്.(10 guarantees announced by Arvind Kejriwal against Modi)

രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി, എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഏർപ്പെടുത്തും. ഗ്രാമങ്ങൾതോറും മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കും. ചൈന കയ്യേറിയ ഭൂമി തിരിച്ചുപിടിക്കും. അഗ്നിവീർ പദ്ധതി റദ്ദാക്കും. കാർഷിക വിളകൾക്ക് താങ്ങുവില കൊണ്ട് വരും. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകും. രണ്ട് കോടി യുവാക്കൾക്ക് തൊഴിൽ ലഭ്യമാകും. അഴിമതി തുടച്ചുനീക്കും. ജിഎസ്‍ടി നയത്തിൽ പരിഷ്കരണം കൊണ്ട് വരും- എന്നിവയാണ് കേജ്രിവാൾ ഗ്യാരന്റി.

Read Also: പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ആർക്കും സാധിക്കില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

നരേന്ദ്രമോദിയുടെ ഒരു ഗ്യാരണ്ടിയും നടപ്പായില്ലെന്ന് വിമർശിച്ച കെജ്രിവാൾ ബിജെപിയിൽ 75 വയസ്സെന്ന പ്രായപരിധി കൊണ്ടുവന്ന മോദി സ്വന്തം കാര്യത്തിൽ ഒന്നും പറയുന്നില്ലെന്നും പരിഹസിച്ചു. മോദി, നിയമം കൊണ്ടുവന്നാണ് മുതിർന്ന നേതാക്കളെ വിരമിപ്പിച്ചത്. തനിക്ക് നിയമം ബാധകമല്ലെങ്കിൽ മോദി അത് വ്യക്തമാകട്ടെ എന്നും കെജ്രിവാൾ ആഞ്ഞടിച്ചു. വരും ദിവസങ്ങളിൽ യുപി, ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അരവിന്ദ് കെജ്രിവാൾ പ്രചരണം നടത്തും.

Story Highlights : 10 guarantees announced by Arvind Kejriwal against Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top