Advertisement

ആലപ്പുഴ വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

May 12, 2024
1 minute Read
alappuzha man found burned

ആലപ്പുഴ വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ( alappuzha man found burned )

ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാർ 2 വർഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.

ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Story Highlights : alappuzha man found burned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top