അമ്മയോടൊപ്പം ‘കുഞ്ഞു മോഹൻലാൽ’; മാതൃദിനത്തില്‍ അപൂര്‍വമായി മനോഹര ചിത്രം പങ്കുവച്ച് താരം

മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍.പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്.
മാതൃദിന ആശംസകള്‍ എന്നതിനൊപ്പം കുട്ടിയായിരിക്കുന്ന മോഹന്‍ലാലും അമ്മ ശാന്തകുമാരിയും ഉള്ള ഫോട്ടോയാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. നിരവധിപ്പേരാണ് മോഹന്‍ലാലിനും അമ്മയ്ക്കും ആശംസ നേര്‍ന്ന് ഈ പോസ്റ്റിന് അടിയില്‍ കമന്‍റുകള്‍ ഇടുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്.
മികച്ച മകനും മികച്ച അമ്മയും, മലയാളത്തിന് മഹാനടനെ സമ്മാനിച്ച അമ്മയ്ക്ക് മാതൃദിനാശംസകൾ തുടങ്ങി നിരവധി കമന്റുകളുണ്ട്. പേരിടാത്ത തരുണ്‍ മൂര്‍ത്തി ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. എല്‍ 360 എന്നാണ് ചിത്രത്തിന് താത്കാലികമായി ഇട്ട പേര്.
Story Highlights : Mohanlal Mother’s day facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here