Advertisement

CBSE പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.60; തിരുവനന്തപുരം ഒന്നാമത്

May 13, 2024
3 minutes Read

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 92.12 ആയിരുന്നു വിജയശതമാനം. ഈ വര്‍ഷം 0.48 ശതമാനം വര്‍ദ്ധനയുണ്ട്‌. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്. 22,38,827 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 20, 95,467 പേരാണ് വിജയിച്ചത്.

തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്. 99.75% വിജയമാണ് ഇവിടെ. വിജയവാഡ മേഖലയിൽ 99.60%, ചെന്നൈ മേഖലയിൽ 99.30%, ബെംഗളൂരു മേഖലയിൽ 99.26% എന്നിങ്ങനെയാണ് വിജയം. പരീക്ഷ ഏഴുതിയ 47,000 പേര്‍ക്ക് 95 ശതമാനം മാര്‍ക്ക് ലഭിച്ചു. 2.12 ലക്ഷം പേര്‍ക്ക് 90 ശതമാനത്തിന് മുകളിലും മാര്‍ക്ക് ലഭിച്ചു. പരീക്ഷ എഴുതിയ 94.5 ശതമാനം പെണ്‍കുട്ടികളും വിജയിച്ചു.

ഫലമറിയാന്‍ https://cbseresults.nic.in/, cbse.gov.in എന്നീ വെബ്‌സൈറ്റുകളും ഡിജി ലോക്കറിലും പരിശോധിക്കാം. ഇതിന് പുറമേ cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും ഫലം അറിയാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍. അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നീ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഫലമറിയുക.

Story Highlights : CBSE 10th exam results announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top