Advertisement

ലൈംഗികാതിക്രമക്കേസിൽ എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം

May 13, 2024
1 minute Read
hd revanna bail sexual allegation case

ലൈംഗികാതിക്രമക്കേസിൽ എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം. ബെംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ്‌ ജാമ്യം. അഞ്ച് ലക്ഷം രൂപ പിഴയടക്കണം, അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, കേസ് തീരും വരെ മൈസൂരുവിലെ കെ ആർ നഗറിൽ പ്രവേശിക്കരുത് എന്നിവയാണ് ഉപാധികൾ.

ഈ മാസം നാലിനാണ് ജെഡിഎസ് എംഎൽഎ എച്ച്.ഡി. രേവണ്ണ അറസ്റ്റിലായത്. എച്ച്.ഡി ദേവഗൗഡയുടെ വീട്ടിൽ നിന്നാണ് രേവണ്ണയെ കസ്റ്റിഡിയിലെടുത്തത്.

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ്. ഇതിന് പിന്നാലെ എച്ച്.ഡി രേവണ്ണക്കായി വ്യാപക തെരച്ചിലിലായിരുന്നു അന്വേഷണസംഘം. നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകത്തിനെ തുടർന്ന് രേവണ്ണക്കെതിരെ പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Story Highlights: hd revanna bail sexual allegation case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top