സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും വിമർശിച്ച് കത്തോലിക്ക സഭ നേതൃത്വം

സംവരണ അടക്കമുള്ള വിഷയങ്ങളിൽ സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും വിമർശിച്ച് കത്തോലിക്ക സഭ നേതൃത്വം. കോട്ടയം അരുവിത്തുറയിൽ വച്ച് നടത്തിയ കത്തോലിക്ക കോൺഗ്രസ് സമുദായ സമ്മേളനത്തിലാണ് പാലാ ബിഷപ്പും ചങ്ങനാശേരി സഹായ മെത്രാനും രാഷ്ട്രീയ പാർട്ടികൾക്കെതിരെയും സർക്കാരുകൾക്കെതിരെയും വിമർശനമുന്നയിച്ചത്.
സമ്മേളന പരിപാടിയുടെ ഉദ്ഘാടകനായ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സാമ്പത്തിക സംവരണത്തിലാണ് വിമർശനം പരസ്യമാക്കിയത്. കേന്ദ്രസർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പോലും വെട്ടിച്ചുരുക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം നിർത്തുമെന്ന് പ്രതീക്ഷിച്ച മുന്നണി പോലും സംവരണ വിഷയത്തിൽ നിലപാട് മാറ്റിയെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായം മെത്രാനും പ്രതികരിച്ചു. വന്യമൃഗശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളിലും വിമർശനം ഉയർന്നു.
കത്തോലിക്ക കോൺഗ്രസിന്റെ 106ആം വാർഷിക സമ്മേളനമാണ് കോട്ടയം അരുവിത്തറയിൽ നടന്നത്.
Story Highlights : Latin Catholic church criticize govts and political parties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here