പട്‌നയിലെ റാലിയില്‍ മോദിക്കൊപ്പം ബിജെപി ചിഹ്നം പിടിച്ച് നിതിഷ് കുമാര്‍; വ്യാപക വിമര്‍ശനവും പരിഹാസവും

നിതിഷ് കുമാറിനൊപ്പം പട്‌നയില്‍ വന്‍ ജനപങ്കാളിത്തത്തോടെയുള്ള റാലിയാണ് പ്രധാനമന്ത്രി ഞായറാഴ്ച നടത്തിയത്. റാലിയില്‍ ഉടനീളം ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ മോദിക്കൊപ്പമുണ്ടായിരുന്നു. ഈ സമയം നിതിഷ് കുമാര്‍ കയ്യില്‍ പിടിച്ചിരുന്ന ബിജെപി ചിഹ്നം ബിഹാര്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. താമര ചിഹ്നം പിടിച്ചുള്ള നിതിഷ് കുമാറിന്റെ നില്‍പ്പ് സോഷ്യല്‍ മിഡിയയിലും ചര്‍ച്ചയായി.
Nitish Kumar got all the respect in INDIA alliance
— Amockxi FC (@Amockx2022) May 12, 2024
Now look at his conditions 😭🤣 pic.twitter.com/j36e9NaOv4
ബിജെപിയുടെ ഔദ്യോഗിക ചിഹ്നം പിടിച്ചുനില്‍ക്കുന്ന നിതിഷിന്റെ മുഖത്തെ നിരാശ ഭാവമാണ് പലരും പരിഹാസത്തിന് വിധേയമാക്കിയത്. ഇന്ത്യാ സഖ്യത്തിലായിരുന്നപ്പോള്‍ നിതിഷിന് എല്ലാ വിധ ബഹുമാനവും ലഭിച്ചിരുന്നെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ നോക്കൂ എന്നുമാണ് എക്‌സിലെ ഒരു പോസ്റ്റ്.
നിതിഷ് കുമാര്‍ ബിഹാറിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന് വോട്ട് ചെയ്യാനുള്ള സൂചനകള്‍ നല്‍കുകയാണ് ഇതിലൂടെയെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ലവ് ദത്ത പറഞ്ഞു. 19 വര്‍ഷത്തിലേറെയായി ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ ഇപ്പോള്‍ ബിജെപിക്ക് മുന്നില്‍ മുട്ടുകുത്തുകയാണെന്നും യജമാനനോടുള്ള കൂറ് കാണിക്കാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം ബിജെപി ചിഹ്നം പിടിച്ചിരിക്കുന്നതെന്നും മറ്റൊരു ഉപഭോക്താവിന്റെ എക്‌സ് പോസ്റ്റ്.
Read Also: ബിഹാറില്‍ മഹാസഖ്യം വീണു; നിതിഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു
2022ല്‍ എന്‍ഡിഎ സഖ്യം വിട്ട് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധനില്‍ ചേര്‍ന്ന നിതിഷ് കുമാര്‍, 2024 ജനുവരിയിലാണ് വീണ്ടും ബിജെപിയിലേക്ക് തിരിച്ചെത്തി ഒമ്പതാം തവണയും ബീഹാറിന്റെ മുഖ്യമന്ത്രിയായത്. ബിജെപി പാളയത്തിലേക്കുള്ള നിതിഷിന്റെ തിരിച്ചുപോക്ക് ഇന്ത്യാ സഖ്യത്തിന് വന്‍ തിരിച്ചടിയായിരുന്നു.
Story Highlights : Nitish Kumar holding BJP symbol with Modi at Patna rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here