Advertisement

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ല; അധിക ബാച്ച് അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

May 13, 2024
1 minute Read
v sivankutty against uniform civil code

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി. എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ്‌ വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ് ആവശ്യമെന്നും പരിഹാരം കാണാനുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യും എന്നും മന്ത്രി വ്യക്തമാക്കി. എന്തായാലും ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി പറയുന്നു.

കുറെ കുട്ടികള്‍ വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജമ്പോ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ചയിലുണ്ട്. പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക ബാച്ച് അനുവദിക്കണമെന്ന് മുസ്ലീം ലീഗ് അറിയിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് മുന്നിട്ടിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് അറിയിച്ചത്.

Story Highlights : V Sivankutty About Plus one Seat crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top