വയനാട്ടിൽ കർഷകരുടെ 800 ലധികം വാഴകൾ സാമൂഹ്യവിരുദ്ധർ വെട്ടിക്കളഞ്ഞു

വയനാട് പടിഞ്ഞാറത്തറ പതിനാറാംമൈലിൽ കർഷകരുടെ വാഴകൾ വെട്ടി നശിപ്പിച്ച നിലയിൽ. 800 ലധികം വാഴകളാണ് സാമൂഹ്യവിരുദ്ധർ വെട്ടിക്കളഞ്ഞത്. ജോർജ്ജ് ചാക്കാലക്കൽ, ബഷീർ തോട്ടോളി, ബിനു കളപ്പുരയ്ക്കൽ എന്നിവർ ചേർന്നാണ് വാഴ കൃഷി ചെയ്തത്. ഇവരുടെ തോട്ടത്തിലെ എണ്ണൂറോളം വാഴകൾ ഇരുളിന്റെ മറ പറ്റി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുകയാണ്.
മൂർച്ചയേറിയ ആയുധം കൊണ്ട് മുറിച്ച നിലയിലാണ് വാഴകളുള്ളത്. കുലച്ചതും മൂപ്പെത്തിയതുമായ വാഴകളാണ് വെട്ടി നശിപ്പിച്ചത്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. സംഭവത്തിൽ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Anti socials destroys 800 banana trees Wayanad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here