Advertisement

ലുലു ഫാഷന്‍ വീക്ക്: സമഗ്ര സംഭാവനകള്‍ക്ക് ഇന്ദ്രന്‍സിന് ആദരം; മദേഴ്‌സ് ഡേ ഫാഷന്‍ റാംപില്‍ നിറവയറുമായി ചുവടുവച്ച് അമലാ പോള്‍

May 14, 2024
3 minutes Read
Indrans, Amala Paul and asif ali participated in Lulu Fashion week 2024

ബോളിവുഡ് താരം ജോണ്‍ എബ്രഹാം തുടക്കംകുറിച്ച, ആഗോള ബ്രാന്‍ഡുകളുടെ നവീന സങ്കല്‍പ്പങ്ങള്‍ സമ്മാനിച്ച് വര്‍ണചുവടുകളുമായി താരങ്ങള്‍ റാംപിലെത്തിയ ഫാഷന്‍ ഉത്സവത്തിന് ലുലുവില്‍ കൊടിയിറങ്ങി. ബുധനാഴ്ച തുടങ്ങി അഞ്ച് ദിവസം നീണ്ട് നിന്ന ഫാഷന്‍ വിസ്മയത്തിന്റെ അവസാന ദിനം കൊച്ചിയുടെ ഹൃദയം കവരുന്നതായി. രാജ്യത്തെ മുന്‍നിര മോഡലുകളും താരങ്ങളും അണിനിരന്ന ഷോയുടെ സമാപന ദിനം, മലയാള സിനിമയുടെ എക്കാലത്തെയും അനശ്വരനടന്‍ ഇന്ദ്രന്‍സിനെ ലുലു ഫാഷന്‍ വീക്കിന്റെ വേദിയില്‍ പ്രത്യേകം ആദരിച്ചു. മലയാള സിനിമയില്‍ അഭിനയ വസ്ത്രാലങ്കാര രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് സമഗ്ര സംഭാവനയ്ക്കുള്ള ആദരം പ്രശസ്ത നടന്‍ ഇന്ദ്രന്‍സിന് സംവിധായകന്‍ ജിത്തു ജോസഫും, ആസിഫ് അലിയും ചേര്‍ന്ന് സമ്മാനിച്ചു. (Indrans, Amala Paul and asif ali participated in Lulu Fashion week 2024)

ഫാഷന്‍ വീക്കിന് വര്‍ണപൊലിമ സമ്മാനിച്ച് അമല പോളും ആസിഫ് അലിയും റാംപില്‍ ചുവടുവച്ചു. നിറവയറുമായി അമല പോള്‍, മദേഴ്‌സ് ഡേയില്‍ റാംപിലെത്തിയത് ഏവരുടെയും ഹൃദയം കവരുന്നതായി. ഷറഫുദീന്‍, കൈലാഷ് , അജ്മല്‍ അമീര്‍ , 2018 ലെ മിസ് ഇന്ത്യയും നടിയുമായ അനുക്രീതി വാസ്, നടിമാരായ മൃണ, റെയ്ച്ചല്‍ ഡേവിഡ്, ദീപ്തി സതി എന്നിവരും സമാപനദിനം റാമ്പില്‍ ചുവടു വെച്ചു. താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ഷൈന്‍ ടോം ചാക്കോ, വിനയ് ഫോര്‍ട്ട്, ഗായത്രി സുരേഷ്, ഹരികൃഷ്ണന്‍, ഷാനി ഷകി, സാദിക വേണുഗോപാല്‍, ഷിയാസ് കരീം, മരിയ വിന്‍സന്റ്, ശങ്കര്‍ ഇന്ദുചൂടന്‍, രാജേഷ് മാധവന്‍, ചിത്രാ നായര്‍, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ബാലതാരം ദേവനന്ദ തുടങ്ങി നിരവധി പ്രമുഖര്‍ ലുലു ഫാഷന്‍ വീക്ക് 2024 എഡിഷന്റെ വിവിധ ദിവസങ്ങളില്‍ റംപിലെത്തി. ഫാഷന്‍ ട്രെന്‍ഡുകള്‍ സിനിമാ മേഖലയില്‍ കൊണ്ടുവന്ന സ്വാധീനവും മാറ്റങ്ങളും ചര്‍ച്ച ചെയ്ത് വിദഗ്ധരുടെ പ്രത്യേക റൗണ്ട് ടേബിള്‍ ചര്‍ച്ചാവേദി നവീന ആശയങ്ങളുടെ സംഗമവേദിയായി മാറി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ പുതിയ സാധ്യതകള്‍ ജനങ്ങളിലേക്ക് നേരിട്ട് പരിചയപ്പെടുത്തുന്ന വേദി കൂടിയായി ലുലു ഫാഷന്‍ വീക്ക് 2024. പ്രശസ്ത സെലിബിറിറ്റി സ്‌റ്റൈലിസ്റ്റും ഡിസൈനറുമായ ഷയ് ലോബോ (മുംബൈ) ആയിരുന്നു ഷോ ഡയറക്ടര്‍. ഫാഷന്‍ വീക്കിന്റെ സമാപന ദിനം ലുലു സ്റ്റെല്‍ ഐക്കന്‍ പുരസ്‌കാരം ആസിഫ് അലിക്ക് ലുലു ഗ്രൂപ്പ് സിഒഒ രജിത് രാധാകൃഷ്ണനും, ലുലു ഇന്‍സ്പറേഷന്‍ ഐക്കന്‍ പുരസ്‌കാരം നടി അമല പോളിന് ജിത്തു ജോസഫും സമ്മാനിച്ചു. നടന്‍ ഷറഫുദ്ദീന്‍ മുഖ്യാതിഥിയായി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഇന്ത്യ കൊമേഴ്ഷ്യല്‍ മാനേജര്‍ സാദിഫ് ഖാസിം, ലുലു ഗ്രൂപ്പ് ഇന്ത്യ ബൈയിംഗ് ഹെഡ് ദാസ് ദാമോദരന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights : Indrans, Amala Paul and asif ali participated in Lulu Fashion week 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top