Advertisement

കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണച്ച് സിപിഐഎം അംഗങ്ങള്‍; രാമങ്കരി പഞ്ചായത്തില്‍ പാർട്ടിക്ക് ഭരണം നഷ്ടമായി

May 14, 2024
1 minute Read

കാൽനൂറ്റാണ്ടായി സിപിഐഎം ഭരിച്ചു വന്ന രാമങ്കരി പഞ്ചായത്ത് ഭരണം വിമത വിഭാഗത്തെ തകർക്കാനായി അട്ടിമറിച്ച് സിപിഐഎം നേതൃത്വം. പാർട്ടിയിലെ രൂക്ഷമായ വിഭാഗീയത തുടർന്ന് സിപിഐഎമ്മുമായി അകന്ന പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിനെതിരെ കോൺഗ്രസിന്റെ പിന്തുണയോടെ നാല് സിപിഐഎം അംഗങ്ങൾ കൊണ്ടുവന്ന പ്രമേയം പാസായി. വിഭാഗീയത തുടർന്ന് 300 ലേറെ പേർ സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നതിന് നേതൃത്വം കൊടുത്തത് ഇപ്പോൾ പുറത്താക്കിയ ആർ രാജേന്ദ്രകുമാർ ആയിരുന്നു.

13 അംഗ പഞ്ചായത്തില്‍ സിപിഐഎമ്മിന് ഒമ്പതും യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. ഇതില്‍ എട്ടുപേരാണ് അവിശ്വാസത്തെ അനുകൂലിച്ചത്. കുട്ടനാട്ടിലെ സിപിഐഎമ്മിനുള്ളിലെ വിഭാഗീയ പ്രശ്‌നമാണ് ഭരണം നഷ്ടമാകുന്നതിലേക്ക് എത്തിച്ചത്.

മാസങ്ങള്‍ക്ക് മുമ്പ് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്നു. വിഭാ​ഗീയത രൂക്ഷമായതോടെ 300 ഓളം സിപിഐഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് പോയിരുന്നു. രാജേന്ദ്രകുമാറിന്റെ ഒത്താശയോടെയായിരുന്നു ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കൂറുമാറ്റ പ്രശ്‌നം ഉയരുമെന്നതിനാല്‍ രാജേന്ദ്രകുമാര്‍ സിപിഐഎമ്മില്‍ തുടരുകയായിരുന്നു. ഭരണം നഷ്ടമായതിന് പിന്നാലെ സിപിഐഎമ്മുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി രാജേന്ദ്രകുമാര്‍ പറഞ്ഞു. ഇനി സിപിഐക്ക് വേണ്ടി പ്രവര്‍ത്തിക്കും. സിപിഐഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്നും രാജേന്ദ്രകുമാര്‍ ചോദിച്ചു.

Story Highlights : No confidence passed in Ramankari Panchayath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top