Advertisement

നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍

May 16, 2024
2 minutes Read
Nambi Rajesh's body brought home from Muscat

മസ്‌ക്കറ്റില്‍ ചികിത്സയിലിരിക്കെ മരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എയര്‍ ഇന്ത്യ ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തെ തുടര്‍ന്ന് നമ്പി രാജേഷിനെ അവസാനമായി കുടുംബത്തിന് കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. ഇതിനുശേഷം കരമനയിലെ വീട്ടിലേക്ക് തിരിക്കും. ഇന്നുച്ചയോടെ ശാന്തികവാടത്തില്‍ ആണ് നമ്പി രാജേഷിന്റെ സംസ്‌കാരം നടക്കുക.( Nambi Rajesh’s body brought home from Muscat )

എയര്‍ ഇന്ത്യ ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്ക് കാരണമാണ് നമ്പി നാരായണനെ കാണാന്‍ കുടുംബത്തിന് പോകാന്‍ കഴിയാതിരുന്നത്. ഒമാനില്‍ ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായിരുന്നു പ്രവാസിയായ നമ്പി രാജേഷ്. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ ചികിത്സയിലായിരുന്ന രാജേഷിന്റെ അടുത്തെത്താന്‍ ബന്ധുക്കള്‍ക്കായില്ല. കമ്പനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനും രാജേഷിന്റെ കുടുംബം ആലോചിക്കുന്നുണ്ട്.

Read Also: രാവിലെ 10.10ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഇനിയും പുറപ്പെട്ടില്ല; യാത്രക്കാർ പ്രതിഷേധത്തിൽ

എട്ടാം തീയതി ഭാര്യ അമൃതയും അമ്മയും നമ്പി രാജേഷിനടുത്തേക്ക് അടിയന്തരമായി പോകാനെത്തുമ്പോഴാണ് വിമാനം റദ്ദായ വിവരമറിയുന്നത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. ട്വന്റി ഫോറിനോട് കുടുംബം ദുരവസ്ഥ പങ്കുവയ്ക്കുകയും ചെയ്തു. പിന്നീട് അടിയന്തരസാഹചര്യം പരിഗണിച്ച് അടുത്ത ദിവസത്തേക്ക് ടിക്കറ്റ് നല്‍കിയെങ്കിലും പണിമുടക്ക് തുടര്‍ന്നതിനാല്‍ യാത്ര റദ്ദായി. സാഹചര്യം വിശദീകരിച്ച് ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല.

ഏഴാം തീയതി മുതല്‍ തന്നെ നമ്പി രാജേഷ് ആശുപത്രിയിലായിരുന്നു. ഭാര്യയെയും മക്കളെയും കാണണമെന്ന് അന്നു തന്നെ അറിയിച്ചിരുന്നു..

Story Highlights : Nambi Rajesh’s body brought home from Muscat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top