Advertisement

പാലക്കാട് ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ ബൈക്ക്‌ വീണ് 65കാരന് ദാരുണാന്ത്യം

May 16, 2024
4 minutes Read
Palakkad 65 year old man died after his bike fell into a pit dug by the Water Authority

പാലക്കാട് ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ ബൈക്ക്‌ വീണ് 65കാരന് ദാരുണാന്ത്യം. വടക്കന്തറ സ്വദേശി സുധാകരനാണ് മരിച്ചത്,മൂന്ന് മാസമായി പ്രദേശവാസികൾ മൂടാൻ ആവശ്യപ്പെടുന്ന കുഴിയിലാണ് സുധാരൻ വീണത്. ( Palakkad 65 year old man died after his bike fell into a pit dug by the Water Authority )

ഇന്നലെ വൈകീട്ട് ആറ് മുപ്പതോടെയാണ് സുധാകരൻ കുഴിയിൽ വീണത്,പറക്കുന്നത്ത് വിക്ടോറിയ കോളേജ് ഗ്രൗണ്ടിന് സമീപത്ത് മാസങ്ങൾക്ക് മുൻപ് ജനഅതോറിറ്റി എടുത്ത കുഴിയിലേക്ക് ബൈക്ക് വീഴുകയായിരുന്നു,തെറിച്ചുവീണ സുധാകരന്റെ തലക്കാണ് പരിക്കേറ്റത്,ഉടനെ ജില്ലാ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് മാസത്തോളമായി മൂടാൻ ജനങ്ങൾ ആവശ്യപ്പെടുന്ന കുഴിയിലാണ് സുധാകരൻ വീണത്,മഴ കൂടി പെയ്തതോടെ കുഴിയുടെ ആഴം വീണ്ടും കൂടി.

Story Highlights : Palakkad 65 year old man died after his bike fell into a pit dug by the Water Authority

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top