Advertisement

സുരക്ഷാ വീഴ്ചയുണ്ടാക്കി; സ്വാതി മാലിവാളിനെതിരെ പരാതി നൽകി വിഭവ് കുമാർ

May 17, 2024
2 minutes Read

സ്വാതി മാലിവാളിനെതിരെ പരാതി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ വിഭവ് കുമാർ. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിഭവ് കുമാർ മർദിച്ചെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ പരാതി. മുഖ്യമന്ത്രിയുടെ വസതിയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്നും സുരക്ഷാ വീഴ്ച ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

പരാതി രേഖാമൂലം വിഭവ് കുമാർ പൊലീസിന് കൈമാറി. അതേസമയം എക്‌സ് അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രം സ്വാതി മാലിവാൾ മാറ്റി. അരവിന്ദ് കെജ്‌രിവാളിന്റെ ചിത്രമായിരുന്നു പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ കറുത്ത ചിത്രമാണ് പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎയിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റുവെന്നായിരുന്നു സ്വാതി മാലിവാളിന്റെ പരാതി. വിഭവ് കുമാർ പ്രകോപനമൊന്നുമില്ലാതെ സ്വാതിയെ അധിക്ഷേപിച്ചുവെന്നും മുഖത്ത് 78 തവണ തല്ലിയെന്നും വയറിലും കാലിലുമെല്ലാം ചവിട്ടിയെന്നുമാണ് സ്വാതി പൊലീസിന് നൽകിയ മൊഴി.

Read Also: ‘BJP ഏജന്റാക്കുന്നത് ഇന്നലെ പാർട്ടിയിൽ ചേർന്ന നേതാക്കൾ; പോരാട്ടം രാജ്യത്തെ മുഴുവൻ സ്ത്രീകൾക്ക് വേണ്ടി’; സ്വാതി മാലിവാൾ

വിഭവ് കുമാറിനെതിരായ കേസിൽ എഫ്ഐആറിലുള്ളത് ​ഗുരുതര പരാമർശങ്ങളാണുള്ളത്. നെഞ്ചിലും വയറ്റിലും ഇടുപ്പിലും വിഭവ് കുമാർ ചവിട്ടിയെന്നാണ് എഫ്‌ഐആറിൽ പറയുന്നു. സ്വാതിയെ വിഭവകുമാർ 8 തവണ കരണത്തടിച്ചതായി എഫ്‌ഐആറിൽ .എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു. സംഭവത്തിൽ വിഭവ് കുമാറിനെതിരെ കേസെടുത്തിരുന്നു. ഐപിസി 354, 506, 509, 323 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Story Highlights : Bibhav Kumar files complaint against Swati Maliwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top