Advertisement

‘വിഎസ് അച്യുതാനന്ദന്റെ പിടിവാശിക്ക് വഴങ്ങിയാണ് സമരം നടന്നത്’ : ചെറിയാൻ ഫിലിപ്പ്

May 17, 2024
2 minutes Read
cherian philip about solar strike revelation

ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിലും തുടർന്ന് ജോൺ ബ്രിട്ടാസ് നടത്തിയ പ്രതികരണത്തിനും പിന്നാലെ സോളാർ സമരം ഒത്തുതീർത്ത വിഷയത്തിൽ പ്രതികരണവുമായി ചെറിയാൻ ഫിലിപ്പ്. വിഎസ് അച്യുതാനന്ദന്റെ പിടിവാശിക്ക് വഴങ്ങിയാണ് സമരം നടന്നതെന്ന് ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തി. ഒരു വിഭാഗം നേതാക്കൾക്ക് ആശങ്കയുണ്ടായിരുന്നു. സമരം തുടങ്ങിയാൽ പ്രവർത്തകരെ എവിടെ താമസിപ്പിക്കും പ്രാഥമിക കാര്യങ്ങൾ എങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം ആശങ്കയുണ്ടായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തി. ( cherian philip about solar strike revelation )

കൈരളിയിൽ ഉണ്ടായിരുന്നപ്പോൾ തിരുവഞ്ചൂരാണ് തന്നെ വിളിച്ചത് സമരം എങ്ങനെ അവസാനിപ്പിക്കും എന്ന് ചോദിച്ചതെന്നും തുടർന്ന് ബ്രിട്ടാസ് തിരുവഞ്ചൂരുമായി സംസാരിച്ചു, അങ്ങനെയാണ് താനും ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടിൽ പോകുന്നത്. തിരുവഞ്ചൂരിന്റെ ക്ഷണപ്രകാരം സമരത്തിന് രണ്ടുദിവസം മുമ്പാണ് തിരുവഞ്ചൂരിന്റെ ഔദ്യോഗിക വസതിയിൽ താൻ എത്തിയതെന്നും ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തി. താൻ പറഞ്ഞതനുസരിച്ചാണ് ജോൺ ബ്രിട്ടാസ് ഇതിൽ പങ്കാളിയായതെന്നും പിണറായി വിജയനുമായും കൊടിയേരിയുമായി ബ്രിട്ടാസ് ആശയവിനിമയം നടത്തിയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കുക അപ്രായോഗികമെന്ന് യുഡിഎഫും തിരുവഞ്ചൂരും നിലപാടെടുത്തു. തുടർന്നാണ് ജുഡീഷ്യൽ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെകൂടി ഉൾപ്പെടുത്തണമെന്ന് സിപിഐഎം നിലപാടെടുത്തത്.

രണ്ടുപേരുടെയും ആവശ്യമായിരുന്നു സമരം അവസാനിപ്പിക്കുക എന്നതെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. ജോൺ മുണ്ടക്കയത്തിന്റെ റോളിനെ കുറിച്ച് തനിക്കറിയില്ലെന്നും തിരുവഞ്ചൂരുമായി സംസാരിക്കുമ്പോൾ താൻ ഫോൺ ബ്രിട്ടാസിന് കൈമാറുകയായിരുന്നുവെന്നും തുടർ ചർച്ചകളിൽ താൻ പങ്കാളിയല്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

സമരം അവസാനിപ്പിക്കാൻ ഒരുതരത്തിലുമുള്ള പൊളിറ്റിക്കൽ ഡീലും ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിന് വേണ്ടിയാണ് സമരം അവസാനിപ്പിച്ചത്.സമരവുമായി മുന്നോട്ടു പോകാൻ ഒരു വിഭാഗം സിപിഐഎം നേതാക്കൾക്ക് താല്പര്യമുണ്ടായിരുന്നില്ല. ടി പി ചന്ദ്രശേഖരൻ വധവുമായി ഈ സമരത്തെ കൂട്ടിച്ചേർക്കുന്നത് ശരിയല്ലെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

Story Highlights : cherian philip about solar strike revelation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
അൽപസമയത്തിനകം
Top