തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കനയ്യകുമാറിന് നേരെ ആക്രമണം; എട്ടംഗ സംഘം ദേഹത്തേക്ക് മഷിയെറിഞ്ഞു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം. ഈസ്റ്റ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന കനയ്യകുമാറിന് നേരെയാണ് എട്ടംഗ സംഘം ആക്രമണം നടത്തിയത്. മുഖത്തടിക്കാൻ ശ്രമിക്കുകയും ദേഹത്തേക്ക് മഷി എറിയുകയും ചെയ്തു. കനയ്യകുമാർ രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്.
കനയ്യകുമാറിന് മാലയിട്ടതിന് പിന്നാലെ സംഘം മഷി ഒഴിക്കുകയായിരുന്നു. കർതാർ നഗറിലെ ആം ആദ്‍മി പാർട്ടി ഓഫിസിൽവച്ച് വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയുമായി കൂടിക്കാഴ്ച നടത്തി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബിജെപി സ്ഥാനാർഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപിച്ചു. മനോജ് തിവാരിയുടെ നിർദ്ദേശപ്രകാരമാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് കനയ്യ കുമാർ പറഞ്ഞു.
Story Highlights : Kanhaiya Kumar Assaulted While Campaigning In Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here